പെണ്ണുകെട്ടുമ്പോള്‍ നിര്‍ത്തേണ്ട ശീലങ്ങള്‍!

ആണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ തന്നെയാണ്. പക്ഷേ വിവാഹം എന്നത് ജീവിതത്തെയാകെ മാറ്റിമറിക്കുന്ന ഒന്നാണ്. ബാച്ചിലര്‍ പദവിയില്‍ നിന്ന് വിവാഹജീവിതത്തിലേക്കുള്ള മാറ്റം ആണിനെ സംബന്ധിച്ചും അവരുടെ ഭാര്യമാരെ സംബന്ധിച്ചും ഏറെ പ്രയാസം നിറഞ്ഞ ഒന്നായിരിക്കും. നിങ്ങളെ വിവാഹം കഴിക്കില്ല ഈ ആണുങ്ങള്‍ ! നിങ്ങളെ സംബന്ധിച്ച് അപ്രധാനമായ ചില കാര്യങ്ങള്‍ ഭാര്യയെ സംബന്ധിച്ച് അത്തരത്തില്‍ അപ്രധാനമായിരിക്കില്ല എന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാനാവാതെ വരും. പുതിയ ബന്ധത്തിന് ഉലച്ചിലുണ്ടാകാതിരിക്കാനുള്ള മാര്‍ഗ്ഗം നിങ്ങള്‍ ഇനിമേല്‍ ഒരു ബാച്ചിലറല്ല എന്ന കാര്യം അംഗീകരിക്കുകയും സ്വീകരിക്കുകയുമാണ്. ഒരു ഭര്‍ത്താവാകുന്നതിന് മുമ്പ് നിങ്ങള്‍ മാറ്റം വരുത്തേണ്ടുന്ന ചില ശീലങ്ങളെയാണ് ഇവിടെ പറയുന്നത്.
1. ചെറിയ കാര്യങ്ങള്‍ക്കായുള്ള വിളികള്‍
എല്ലാ സ്ത്രീകളും ഉത്തരവാദിത്വമുള്ള ഭര്‍ത്താക്കന്മാരെയാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ പ്രഥാമികമായ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക. എവിടെയാണ് നിങ്ങളുടെ സോക്സ്, പഴ്സ്, താക്കോലുകള്‍, വാച്ച് എന്നിവയൊക്കെ വെച്ചിരിക്കുന്നത് എന്ന് ഓര്‍മ്മയില്‍ സൂക്ഷിക്കുകയും, നിസാരകാര്യങ്ങള്‍ക്കായി ഭാര്യയെ വിളിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. ഇത്തരം ചെറിയ കാര്യങ്ങളില്‍ ഉത്തരവാദിത്വത്തോടെ നിങ്ങള്‍ പെരുമാറിയാല്‍ അത് ഭാര്യ ഇഷ്ടപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യും.
2. സ്പോര്‍ട്സ്, വീഡിയോ ഗെയിം പ്രണയം
ജോലി കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ടെലിവിഷന് മുന്നിലും ഗെയിമിങ്ങ് കോണ്‍സോളിലുമായി ചടഞ്ഞിരിക്കുന്ന സ്വഭാവമാണ് നിങ്ങളുടേതെങ്കില്‍ അത് വേഗത്തില്‍ തന്നെ അവസാനിപ്പിക്കുക. വീഡിയോ ഗെയിമുകളെക്കുറിച്ചല്ല ത്രസിപ്പിക്കുന്ന ബെഡ്റൂം ഗെയിമുകളെപ്പറ്റിയാണ് നിങ്ങള്‍ ചിന്തിക്കേണ്ടത്. ഭാര്യയെ വേണ്ടും വിധം ശ്രദ്ധിക്കാതിരുന്നാല്‍ രാത്രിയില്‍ ടെലിവിഷനൊപ്പം കഴിഞ്ഞ് കൂടേണ്ട അവസ്ഥയിലാകും പിന്നീട് കാര്യങ്ങള്‍.
3. സുഹൃത്തുക്കളുമൊത്തുള്ള സമയം
വല്ലപ്പോഴുമൊരിക്കല്‍ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് ഭാര്യയെ സംബന്ധിച്ച് ഒരു പ്രശ്നമായിരിക്കില്ല. എന്നാല്‍ നിങ്ങളുടെ ഒഴിവ് സമയത്തിന്‍റെ സിംഹഭാഗവും അവര്‍ അപഹരിക്കുന്നവെങ്കില്‍ അസംതൃപ്തയും, അസൂയയുമുള്ള ഒരു ഭാര്യക്കൊപ്പം ശിഷ്ടകാലം ജീവിക്കേണ്ടിവരും. അക്കാരണത്താല്‍ തന്നെ വിവാഹശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കുന്ന സമയം കുറയ്ക്കുക. അല്ലെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കളുടെ ഭാര്യമാരെയും പങ്കെടുപ്പിച്ച് ഒത്തുചേരല്‍ സംഘടിപ്പിക്കുക. ഇത് വഴി ഭാര്യക്കും ഈ സൗഹൃദസംഗമങ്ങള്‍ ആസ്വാദ്യകരമായി മാറും.
4. വീട്ടിലെ വൃത്തി
നനഞ്ഞ ടൗവ്വലും, മുഷിഞ്ഞ ടീഷര്‍ട്ടുമൊക്കെ അലക്ഷ്യമായി അലാരക്ക് മേലെയും, ബെഡ്ഡിലുമൊക്കെ ഇടുന്നത് വിവാഹശേഷം അവസാനിപ്പിക്കുക. ബെഡ്റൂമിനെ തുണിയലമാരയോ, മുഷിഞ്ഞ വസ്ത്രമിടാനുള്ള ഇടമായോ കണക്കാക്കാതിരിക്കുക. സാധനങ്ങള്‍ യഥാസ്ഥാനത്ത് തന്നെ സൂക്ഷിക്കാന്‍ പഠിക്കുക. ഭൂരിപക്ഷം സ്ത്രീകളും വൃത്തിയുടെ കാര്യത്തില്‍ എറെ ശ്രദ്ധ നല്കുന്നവരാകും. നിങ്ങളുടെ ഭാര്യയും ഇത്തരത്തിലൊരാളാണെങ്കില്‍ നിങ്ങളുടെ വൃത്തിയില്ലായ്മ ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
5. വീട് ഭക്ഷണശാലയല്ല
ഭാര്യ ഒരു പാചകക്കാരിയോ, വെയ്റ്ററോ അല്ല. ഭാര്യ എല്ലാ നേരവും ഭക്ഷണം തയ്യാറാക്കാനോ, മറ്റ് വീട്ടുജോലികള്‍ ചെയ്യാനോ പോകുന്നുമില്ല. അതിനാല്‍ തന്നെ ഭാര്യയെ സഹായിച്ച് തുടങ്ങുക. ബെഡ്ഡിലിരുന്ന് ബിയര്‍ കുടിക്കുക, സ്നാക്സ് കഴിക്കുക തുടങ്ങിയ പരിപാടികള്‍ അവസാനിപ്പിക്കുക. ബിയറിന്‍റെയും ഭക്ഷണങ്ങളുടെയും കറ നിങ്ങളോടൊപ്പം പങ്കിടുന്ന കിടക്കയിലുണ്ടാവുന്നത് ഭാര്യമാര്‍ക്ക് താല്പര്യമുള്ള കാര്യമാവില്ല.(അത്തരത്തില്‍ ഒരുമിച്ച് സമയം ചെലവഴിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍)
6. സംസാരവിഷയങ്ങള്‍
കാലക്രമേണ ഭാര്യ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായി മാറും. എന്നാല്‍ എല്ലായ്പോഴും നിങ്ങളുടെ പ്രിയപ്പെട്ട ആണ്‍ വിഷയങ്ങള്‍ സംസാരിക്കുന്നത് അവരിഷ്ടപ്പെടില്ല. നിങ്ങളുടെ പ്രിയപ്പെട്ട സ്പോര്‍ട്സ് വിശേഷം, സ്കോറുകള്‍, ഷെയര്‍മാര്‍ക്കറ്റ്, ആക്ഷന്‍ സിനിമകള്‍ എന്നിവയെപ്പറ്റിയൊക്കെയുള്ള സംസാരം കുറയ്ക്കുക. ഭാര്യ ഈ വിഷയങ്ങള്‍ ഇഷ്ടപ്പെടാത്തിടത്തോളും അവ ഒഴിവാക്കുക.
7. ഒളിഞ്ഞ് നോട്ടം
ഭാര്യയുമായുള്ള ബന്ധത്തിന്‍റെ ശവപ്പെട്ടിക്ക് ആണിവെയ്ക്കാനിടയാക്കുന്ന പ്രധാന പരിപാടിയാണിത്. മുന്നില്‍ കൂടി കടന്ന് പോകുന്ന സുന്ദരിമാരെ കണ്ടാസ്വദിക്കാനുള്ള ഉദ്ദേശം ഭാര്യമാര്‍ കൂടെയുള്ളപ്പോള്‍ ഒഴിവാക്കുക. ഇപ്പോള്‍ നിങ്ങള്‍ക്കൊപ്പം ഒരു സ്ത്രീയുണ്ടെന്നും തന്നെയല്ലാതെ മറ്റൊരു പെണ്ണിനെയും ഭര്‍ത്താവ് നോക്കരുതെന്ന് അവളാഗ്രഹിക്കുന്നുവെന്നും മനസില്‍ സൂക്ഷിക്കുക. അതിനാല്‍ തന്നെ പരസ്ത്രീകളെ നോക്കാനുള്ള പ്രലോഭനം നിയന്ത്രിക്കുക.

Share on Google Plus

About d

    Blogger Comment
    Facebook Comment

0 comments:

Post a Comment